08:18 pm 2/3/2017
അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്കുനേരെ ചെരിപ്പേറ്. ഗുജറാത്ത് നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളോട് സംസാരിക്കുന്പോഴായിരുന്നു മന്ത്രിക്കുനേരെ ചെരുപ്പേറ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ഗോപാൽഭായി എന്നയാളാണ് മന്ത്രിക്കുനേരെ ഷൂ എറിഞ്ഞത്. ഇയാളെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിഷേധത്തിന്റെ കാരണം അറിവായിട്ടില്ല.