11;33 am 3/3/2017
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. നോട്ട് നിരോധനം രാജ്യത്ത് വരുത്തിയ പ്രതിസന്ധിയെക്കുറിച്ച് എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും സാമ്പത്തിക മുരടിപ്പ് ഒഴിവാക്കൻ ബജറ്റ് വിഹിതം ഉയർത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.