06:10 pm 5/3/2017
കണ്ണൂർ: കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി. സിറ്റി റോഡിലുള്ള തായത്തെരു റെയിൽവേ ഗേറ്റിന് സമീപമാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് മണിയോടെ റെയിൽവേ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പുലിക്കായി തെരച്ചിൽ തുടരുകയാണ്.

