വെസ്റ്റ് ചെസ്റ്റര്‍ ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു?

09:03 am 6/3/2017

തോമസ് പാലച്ചേരില്‍
Newsimg1_43703278
ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ (670 yonkers ave yonkers newyork) മാര്‍ച്ച് 12 തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30നുള്ള ലദിഞ്ഞോടെതിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് റെവ .ഫാ സുനി പടിഞ്ഞാറേക്കര (vikar anbman )മുഖ്യ കാര്മികത്തില്‍ നടുക്കുന്ന തിരുന്നാള്‍ റാസ ഉണ്ടായിരിക്കും പുറമെ തിരുനാള്‍ സന്ദേശം നല്‍കുന്നത് റെവ .ഫാ .മാത്യു മെലേടം (വികാരി san jose കാലിഫോര്‍ണിയ ). വിശുദ്ധ കുര്‍ബാനയുടെ ബ്‌ളെസ്സിങ്‌സ് ഫൊറാന വികാരി റെവ.ഫാ ജോസ് തറക്കല്‍ നല്‍കും കൂടാതെ ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 25 പ്രസുദേന്തിമാര്‍ ചേര്‍ന്ന് നടത്തുന്ന വി.യൗസേപിതാവിന്റെ തിരുന്നാളില്‍ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ആദോപ്പിള്ളി (954 305 7850 )
ട്രസ്റ്റിമാര്‍ എബ്രഹാം പൂളിയാലുന്നേല്‍ 914 3100498, റെജി ഉഴങ്ങാലില്‍.