തിരുവനന്തപുരം: അരിവില കൂട്ടി സര്‍ക്കാരിനെ വിഷമിപ്പിക്കാമെന്ന് കരുതേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവില വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നടക്കുന്നുണ്ട്. വില വര്‍ധിപ്പിച്ച് ജനങ്ങളെ വിഷമത്തിലാക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ല.
മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഉടന്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കും. വേണ്ടി വന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നും അരി എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.