7:54 am 607/3/2017
വെല്ലിംഗ്ടണ്‍: അമേരിക്കയ്ക്കു പിന്നാലെ ന്യൂസിലൻഡിലും ഇന്ത്യക്കാർക്കുനേരെ വംശീയാക്രമണം. ന്യൂസിലൻഡിലെ ഓക്ലൻഡിൽ ഇന്ത്യന്‍ പൗരനായ നരീന്ദര്വീര് സിംഗിനെതിരെ ആക്രമണമുണ്ടായി. സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകൂ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
കാറില്‍ നിന്ന് വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കെയാണ് സിംഗിനെതിരെ വംശീയ ആക്രമണമുണ്ടായത്. തുടര്‍ന്ന് അതിക്രമത്തിന്റെ വീഡിയോ സിംഗ് ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണെന്ന് താന്‍ പറഞ്ഞതോടെ അധിക്ഷേപം വീണ്ടും ശക്തമായെന്നും സിംഗ് പറഞ്ഞു.