09:33 am 8/3/2017
ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം. ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്നു നഗരത്തിൽ സുരക്ഷ ശക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് മേധാവി പറഞ്ഞു. മണിപ്പുരിലെ 22 സീറ്റുകളിലേക്കാണു ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.