കേളകം(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി സ്ത്രീയെ കാട്ടന ചവിട്ടി കൊന്നു.പത്താം ബ്ലോക്ക് കോട്ടപ്പാറയിലെ നാരായണെൻറ ഭാര്യ അമ്മിണിയാണ് (52) കൊല്ലപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. രണ്ടു വർഷത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. കൂടാതെ കഴിഞ്ഞ മാസം കേളകത്തും ,കൊട്ടിയൂരിലും ഒരാൾ വീതം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

