സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു.

07:02 pm 8/3/2017
images (10)

ജയ്​പൂർ: ജയ്​പൂരിലെ അജ്​മീർ ദർഗയിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു. എൻ.​െഎ.എ കോടതിയുടെതാണ്​ വിധി. മറ്റു പ്രതികളായ ഭാവേഷും, ദേവേന്ദ്ര ഗുപ്​തയും, സുനിൽ ജോഷിയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. സ്​ഫോടനത്തിൽ മൂന്ന്​ പേർ മരിക്കുകയും 17 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

അസീമാന്ദക്കും മറ്റ്​ ആറു പേർക്കമെതിരെ കൊലക്കുറ്റം, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ്​ പൊലീസ്​ കേസെടുത്തിരുന്നത്​​. ഇതില്‍ സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

2011 ലാണ് എൻ.​െഎ.എ ഈ കേസി​െൻറ അന്വേഷണം ഏറ്റെടുത്തത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദയെന്നാണ് മുമ്പ് എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിനുള്ള തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.

ഹൈദരാബാദിലെ മക്ക മസ്​ജിദിൽ ഉണ്ടായ സ്​ഫോടനത്തിലും 70 പേരുടെ മരണത്തിന്​ കാരണമായ സംഝോത എക്സ്പ്രെസ്സ് സ്ഫോടനത്തിലും അസീമാനന്ദ പ്രതിയാണ്​. ​ സംഝോത എക്സ്പ്രെസ്സ് സ്ഫോടനവുമായി ബന്ധപ്പെട്ട്​ 2010ൽ അസീമാനന്ദയെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.