09:24 pm 8/3/2017
– ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (വട്ടായിലച്ചന്) നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്സിലെ ലീമാന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന കണ്‍വന്‍ഷന്റെ മുഖ്യ ചിന്താവിഷയം രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല (ഏശയ്യ 59:1) എന്നതാണ്.
ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി രക്ഷാധികാരിയും ഫാ. റോയിസന്‍ മേനോലിക്കല്‍ ചെയര്‍മാനും ജോര്‍ജ് പട്ടേരില്‍ കോഓര്‍ഡിനേറ്ററും വിനു വാതപ്പള്ളി സെക്രട്ടറിയുമായി വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ 80 ഡോളറാണ് രജിസ്ട്രേഷന് ഫീസ്. ദൂരെ നിന്നു വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹോട്ടല്‍ റിസര്‍വേഷനും ലഭ്യമാണ്. അമേരിക്കയിലോ കാനഡയിലോ ഉള്ള വിശ്വാസികള്‍ക്ക് ഓണ്‍ലൈനിലൂടെ ധ്യാനത്തിന് രിജസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും. ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്ക് അടുത്ത ആഴ്ച പത്രമാധ്യമങ്ങളിലൂടെ ലഭ്യമാക്കുമെന്ന് കണ്വന്ഷന് ചെയര്മാന് റോയിസന്‍ മേനോലിക്കലും കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് പട്ടേരിയും അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഫാ. റോയിസണ്‍ മേനോലിക്കല്‍ 917 345 2610, ജോര്‍ജ് പട്ടേരില്‍ 914 320 5829, വിനു വാതപ്പള്ളി 914 602 2137.