07:07 am 9/3/2017

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയാതിരുന്ന എസ്ഐക്ക് സസ്പെന്ഷന്. എട്ട് പോലീസ് ഉദദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥംലം മാറ്റി. കായലോരത്ത് വിശ്രമിക്കാനെത്തിയ യുവതീയുവാക്കളെ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്.
പൊലീസിന്റെ സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഐജി നിര്‍ദ്ദേശം നല്കി. കൊച്ചി മറൈന്‍െ്രെഡവില്‍ വൈകീട്ട് വിശ്രമിക്കാനെത്തിയ യുവതീയുവാക്കള്‍ക്ക് നേരെയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ അതിക്രമം. മറൈന്‍െ്രെഡവിലേക്ക് പൊലീസിന്റെ അകമ്പടിയോടെ ജാഥയായി എത്തിയ ശിവസേനക്കാര്‍ യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിച്ചു.
ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് സംഭവം വാര്‍ത്തയായതോടെ പ്രതികളെ തേടിയിറങ്ങി. വൈകിട്ട് ആറ് മണിയോടെ ശിവസേന ജില്ലാ നേതാവുള്‍പ്പടെ ആറുപേരെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചു. അതിനിടെ അക്രമികള്‍ക്ക് കൂട്ടുനിന്ന പോലീസ് നടപടിക്കെതിരെ സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുറ്റക്കാര്ക്കകെതിരെ നടപടിയെടുക്കാന്‍ പോലീസ് ഉന്നതര്‍ നിര്‍ബന്ധിതരായി.
സെന്‍ട്രല്‍ എസ് ഐ വിജയശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. കാഴ്ചക്കാരായി നിന്ന 8 പോലീസുകാരെ അച്ചടക്ക നടപടികളുടെ ഭാഗമായി ഏ ആര് ക്യാമ്പിലേക്ക് സ്ഥലംമാറ്റി. മറൈന്‍ െ്രെഡവില്‍ ശിവസേനയുടെ അതിക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നിറിയിപ്പ് നല്‍കിയിരുന്നെങ്കിലും പൊലീസ് മുഖവിലയ്ക്ക് എടുതാതിരുന്നതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളംറേഞ്ച് ഐജി സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയെ ചുമതലുപ്പെടുത്തിയിരിക്കുകയാണ്.
