കാബൂളിൽ ഐ.എസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി.

04:11 pm 9/3/2017
download (1)
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ആശുപത്രിയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

യുഎസ് എംബസിക്കു സമീപമുള്ള സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലാണ് ബുധനാഴ്ച രാവിലെ ഭീകരാക്രമണം നടന്നത്. വെള്ള കോട്ട് ധരിച്ചെത്തിയ നാലു ഭീകരർ ആശുപത്രിയിൽ പ്രവേശിച്ച് വെടിവയ്പ് നടത്തുകയായിരുന്നു.