ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന

08:36 pm 9/3/2017

– ശങ്കരന്‍കുട്ടി
Newsimg1_46473069
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തില്‍ ഈ മാസം പത്തൊന്‍പതാം തീയതി (2017 മാര്‍ച്ച് 19 ) ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി അവര്‍കളുടെ നിര്‍ദേശാനുസരണം മറ്റ് പ്രമുഖ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ഭക്തി സാന്ദ്രമായ ഈ ലക്ഷാര്‍ചനയിലേക്ക് എല്ലാ ദൈവവിശ്വാസികളേയും സഹര്‍ഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച് സജ്ജമാക്കിയ കലശ മണ്ഡപത്തില്‍ മന്ത്രധ്വനികളോടെ ഭഗവാനെ ആവാഹിച്ച് ആ കലശത്തിലേക്ക് ഓരോ പുഷ്പവും മന്ത്രങ്ങള്‍ ചൊല്ലി നിറദീപങ്ങളുടേയും, വാദ്യഘോഷാദികളുടെയും ഭക്തജനങ്ങളുടേയും മന്ത്രധ്വനികളുടേയും അകമ്പടിയോടു കുടി ശ്രീകോവിലേക്ക് എഴുന്നള്ളിച്ചു മദ്ധ്യാഹ്നത്തോടു കൂടി അഭിഷേകം ചെയ്യപ്പെടുന്നു, മാനവരാശിയുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും സമ്പല്‍ സമൃദ്ധിക്കും ശാരീരികവും മാനസികവും ബുദ്ധിപരവും ശക്തിപരവുമായ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പുഷ്പവൃഷ്ടിക്കാ
യി നടത്തുന്ന ഈ മംഗളകര്‍മം സമ്പന്നമാക്കാന്‍ എല്ലാ ഭക്ത ജനങ്ങളേയും സ്‌നേഹാദരങ്ങളോടെ സവിനയം ക്ഷണിച്ചു കൊള്ളുന്നു.

ലക്ഷാര്‍ച്ചനക്കുള്ള രജിസ്‌ട്രേഷന്‍ നടന്നു കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക713 729 8994.

വാര്‍ത്ത അയച്ചത് ശങ്കരന്‍കുട്ടി