പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം

08:48 am 10/3/2017

download (6)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ‘എടാ’ എന്ന് വിളിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. മുഖ്യമന്ത്രിക്കെതിരെ ‘എടാ’ എന്നോ മറ്റ് അധിക്ഷേപകരമായ വാക്കുകളോ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട വീഡിയോ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ പറയാന്‍ അറിയാമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിനും ബല്‍റാം മറുപടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചുണ്ടി തന്നെ അത് നിഷേധിച്ചിരിക്കുമെന്നും ബല്‍റാം പറഞ്ഞു.