11:45 am 10/3/2017
ജനീവ: വടക്കു പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ബേസലിൽ കഫേയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.15 നാണ് സംഭവമുണ്ടായത്.
രണ്ടു തോക്കുധാരികൾ കഫേയിലേക്കു കടന്നുവരികയും ആളുകൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ബേസൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.