മലയിന്‍കീഴില്‍ അഞ്ച് വയസുകാരിയെയും 9 വയസുകാരനെയും ബന്ധു പീഡിപ്പിച്ചു

11:51 am 10/3/2017

images (1)

തിരുവനന്തപുരം: മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍ക്ക് നേരെ ലൈംഗിക പീഡനം. അഞ്ചര വയസ്സുകാരിയെയും ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവരുടെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചത്.സംഭവത്തില്‍ കേസെടുത്ത മലയിന്‍കീഴ് പൊലീസ് കുട്ടികളുടെ ബന്ധുവായ കള്ളിക്കാട് സ്വദേശി വിനോദിനെ കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങളായി ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ സംഭവം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിച്ചു. നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.