ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി.

03:10 pm 10/3/2017
download (2)

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു.

ചാന്ദ്രയാൻ-1നെ കൂടാതെ നാസയുടെ ലൂണാർ റിക്കനൈസണ്‍സ് ഓർബിറ്ററും നാസ കണ്ടെത്തി. ഏകദേശം 380,000 കിലോമീറ്റർ അകലെയാണ് പേടകങ്ങൾ സ്ഥിതി ചെയ്യുന്നത്. ചാന്ദ്രയാൻ-1 നെ കണ്ടെത്തിയെങ്കിലും ഇതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ പ്രവർത്തന രഹിതമാണെന്നാണ് വിവരം.

2008ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്‍റെ പ്രഥമലക്ഷ്യം ചന്ദ്രന്‍റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതായിരുന്നു.