എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു.

07:28 pm 10/3/2017
download (4)

കോട്ടയം: എംജി യൂണിവേഴ്സിറ്റി ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റു. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. ക്യാന്പസിലുണ്ടായ സംഘർഷത്തിനിടെ ഇവർക്കു വെട്ടേൽക്കുകയായിരുന്നു. വെട്ടേറ്റ എസ്എഫ്ഐ പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്‌യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.