തുർക്കിയിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് ഏഴു പേർ മരിച്ചു

09:36 am 11/3/2017
download (3)

തുർക്കി: തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേർ മരിച്ചു. അറ്റതുർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ബയുസെക്മെസ് ജില്ലയിലെ ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും ഒരു തുർക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു.

മൂടൽമഞ്ഞു കാരണം പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നു കരുതുന്നു. എക്സസിബാസി ഗ്രൂപ്പ് ഓഫ് കന്പനിയുടെ ഉടമസ്ഥയിലുള്ളതാണ് ഹെലികോപ്റ്റർ.