2:28 pm 11/3/2017
ചെറുതോണി: ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്തു വേനൽമഴ ദുർബലമായി. ഇന്നലെ 13 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. മുൻ ദിവസത്തേക്കാൾ 0.26 അടി ജലമാണ് ഇന്നലെ അണക്കെട്ടിൽ താഴ്ന്നത്.
ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ചൂ മൂലമറ്റം പവർഹൗസിൽ ഇന്നലെ 4.932 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്ക് 1.264 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു. എന്നാൽ, വൈദ്യുതി ഉത്പാദനത്തിന് ആനുപാതികമായ വെള്ളം ഒഴുകിയെത്താത്തതാണു ജലനിരപ്പ് താഴാനിടയാക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പിലുണ്ടാകുന്ന വലിയ കുറവ് വേനൽമഴയോടെ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതോത്പാദനം നടക്കുന്നതിനാൽ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ ജലനിരപ്പ് ഉയരൂ.