09:05 am 12/3/2017
ഡമാസ്ക്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്ക്കസിൽ ഇരട്ടസ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാബ് അൽ സാഖിറിലെ ഷിയ പള്ളിക്കു സമീപമായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനം ചാവേർ നടത്തിയതായിരുന്നു. എന്നാൽ രണ്ടാമത്തെ സ്ഫോടനം എത്തരത്തിലുള്ളതാണെന്ന് അറിവില്ല.
സ്വകാര്യബസ് കടന്നുപോകുന്പോൾ റോഡ് അരികിൽനിന്നിരുന്ന ചാവേർ സ്വയംപൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെടുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാക്കിൽനിന്നുള്ള ഷിയ തീർഥാടകരും കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.