09:38 am 12/3/1017
– രാജന് ആര്യപ്പള്ളില്‍

ഡാളസ്: പാസ്റ്റര്‍ ടി. തോമസ് ശുശ്രൂഷകനായി 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാളസ് പട്ടണത്തില്‍ ആരംഭിച്ച ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പുതിയ ആരാധനാമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ആദ്യസമര്പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ മാര്‍ച്ച് 5-ന് ഞായറാഴ്ച (8501 ലിബര്ട്ടറി ഗ്രോവ്റോഡ്, റോവ്ലെറ്റ്, ടെക്സാസ് 75089) നടന്നു.
നിലവിലുള്ള ആലയത്തില്‍ സ്ഥലപരിമിതി മൂലം സഭാംഗങ്ങള്‍ക്കും മറ്റും അനായാസേന വന്നു ചേരത്തക്കവിധത്തില്‍ റോളറ്റ് സിറ്റിയിലേക്ക് സഭാകെട്ടിടംമാറ്റി പണിതതിന്റെ ഭാഗമായി ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന ചര്‍ച്ചിന്റെ പേര് ക്രോസ്വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് എന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
സഭാസ്ഥാപക ശുശ്രൂഷകനായ പാസ്റ്റര്‍ ടി. തോമസ് അനുഗ്രഹ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. പ്രവാസി മലയാളി സമൂഹം നന്നേ വിരളമായിരുന്ന 80-കളില്‍ ആത്മീക ആരാധനയ്ക്കായി വേര്തിരിഞ്ഞുകൂടി വന്നതു മുതല്‍ വിശ്വസ്തനായ ദൈവത്തിന്റെ കരുതലിന്റെ കൈക്കêത്ത് മനസ്സിലാക്കുവാന്‍ കഴിഞ്ഞതും, ദൈവീകവിശ്വാസ്തതയുടെ ദാനമാണ്പുതിയ ആരാധനാലയം എന്നും അനുഗ്രഹ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ ടി. തോമസ് അനുസ്മരിച്ചു.
നാനൂറോളം ഇരിപ്പിട സൗകര്യവും, സണ്ടേ സ്കൂള്റൂമുകളും, മറ്റ് ആധുനിക സജ്ജീകരണങ്ങളും ഉള്ള മനോഹരമായ ആലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രദര്‍ അലക്സ് തോമസിന്റെ (ബില്‍ഡിംഗ് പ്രൊജക്ട് മാനേജര്‍) നേതൃത്വത്തില്‍ പാസ്റ്റര്‍ടി. തോമസ്, ഏബ്രഹാം ജോര്‍ജ്ജ്, രാജു ജോര്‍ജ്ജ്, സൈമണ്‍ ജോസഫ്, ഷാജിശാമുവേല്, ജോര്‍ജ്ജ് വര്‍ഗീസ് (ജോബി) എന്നിവര്‍ ബില്‍ഡിംഗ് കമ്മറ്റിയംഗങ്ങളായും സ്തുത്യര്‍ഹസേവനം ചെയ്തു. പുതിയ ആരാധനാലയത്തിലെ പ്രഥമ ആരാധനാ ശുശ്രൂഷയില്‍ സഭാവിശ്വാസികളെ കൂടാതെ അനേകം അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഔദ്യോഗീക പ്രതിഷ്ഠാശുശ്രൂഷ പിന്നീട് നടക്കും.
പുതിയ സഭാമന്ദിരത്തിന്റെ അഡ്രസ്: 8501 ലിബര്ട്ടറി ഗ്രോവ്റോഡ്, റോവ്ലെറ്റ്, ടെക്സാസ് 75089. വെബ്സൈറ്റ്: ഡബ്ലു.ഡബ്ലു.ഡബ്ലു.ക്രോസ്വ്യൂസിഒജി. ഓര്‍ഗ്
