മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ

01:12 pm 12/3/2017
download (7)

പ​നാ​ജി: ഗോ​വ​യി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ പ്ര​മേ​യം പാ​സാ​ക്കി. ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എം​ജെ​പി, ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി സ്വ​ത​ന്ത്ര​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.

40 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 13 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 17 സീ​റ്റു​മാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര‌​വാ​ദി ഗോ​മാ​ത​ക് പാ​ർ​ട്ടി (എം​ജെ​പി), ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി, സ്വ​ത​ന്ത്ര​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്നു സീ​റ്റു​ക​ൾ വീ​ത​വും എ​ൻ സി​പി​ക്ക് ഒ​രു സീ​റ്റും ല​ഭി​ച്ചു. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 21 പേ​രു​ടെ പി​ന്തു​ണ​യാ​ണ്.