തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു.

07:34 pm 12/3/2017

ലാലർമോ: തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു. ദക്ഷിണ ഇറ്റലിയിലെ പാലർമോയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

45കാരനായ മാഴ്സലോ സിമിനോയാണ് കൊല്ലപ്പെട്ടത്. തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന മാഴ്സലോയ്ക്കുമേൽ അക്രമി പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ബക്കറ്റിൽ കൊണ്ടുവന്ന പെട്രോളാണ് മാഴ്സലോയ്ക്കുമേൽ ഒഴിച്ചത്. തീകൊളുത്തിയ ഉടൻ കിടക്ക വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.