05:05 pm 13/3/2017
കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഏപ്രിൽ മാസം നടക്കും. മെട്രോയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.
ആലുവ മുതൽ മഹാരാജാസ് വരെ പണിപൂർത്തിയാക്കിയ ശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേതുടർന്ന് ഉദ്ഘാടനം അനന്തമായി നീളുമെന്ന അനിശ്ചിതത്വവും ഉണ്ടായിരുന്നു. എന്നാൽ പാലാരിവട്ടം വരെയുള്ള സർവീസ് ആരംഭിക്കാൻ സർക്കാർ സമ്മതെ നൽകിയതോടെയാണ് ഏപ്രിലിൽ ഉദ്ഘാടനത്തിന് കളമൊരുങ്ങിയിരിക്കുന്നത്.