09:22 am 14/3/2017
കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പിജിക്കു ശേഷം മൂന്നു വർഷം ബോണ്ട് നിർബന്ധമാക്കിയതിനെതിരേയാണ് പ്രതിഷേധം. സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി വിദ്യാർഥികൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതേതുടർന്നാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
നിർബന്ധിത കാലപരിധി സംബന്ധിച്ച വിദ്യാർഥികളുടെ പരാതിയിലാണ് ഇനിയും സമവായമാകാനുള്ളത്.