ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

02:41 pm 14/3/2017
images

അഗർത്തല: ത്രിപുരയിലെ അഗർത്തലയിൽ തൃണമൂൽ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രണ്ടു മാധ്യമപ്രവർത്തകർ ഉൾപ്പെടെ 17 പേർക്ക് സംഘർഷത്തിനിടെ പരിക്കേറ്റു. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവിന്‍റെ സഹോദരൻ മർദിച്ചെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വെസ്റ്റ് ത്രിപുര എസ്പി അഭിജിത്ത് സപ്തർഷി പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബിജെപി പ്രവർത്തകനെ തൃണമൂൽ നേതാവ് സൂധീപ് റോയ് ബർമന്‍റെ സഹോദരൻ സന്ദീപ് റോയി മർദിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഇതേത്തുടർന്നു വെസ്റ്റ് അഗർത്തല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

ബിജെപി ത്രിപുര ഉപാധ്യക്ഷൻ സുബൽ ബൗമിക്, തൃണമൂൽ നേതാവ് പന്ന ദേബ് ഉൾപ്പെടെയുള്ളവർക്ക് സംഘർഷത്തിനിടെ പരിക്കേറ്റതായും സപ്തർഷി പറഞ്ഞു.