07:59 am 15/3/2017

മണിപ്പൂരിൽ മുഖ്യമന്ത്രിയായി ബിജെപിയുടെ ബിരേൻ സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. നാഷണൽ പീപ്പിൾസ് പാര്‍ട്ടി, നാഗാ പീപ്പിള്‍ ഫ്രണ്ട് എന്നീ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും മന്ത്രിസഭയിലും പങ്കാളിത്തം ഉണ്ടാകും. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിന് ഗവര്‍ണര്‍ക്ക് മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല.
