ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും

11:00 am 15/3/2017
download

ചെന്നൈ: എ ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും. പാർട്ടിയുടെ പ്രസീഡിയം ചെയർമാൻ സെ​േങ്കാട്ടയ്യനാണ്​ ഇക്കാര്യം അറിയിച്ചത്​. ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവ്​ വന്ന നിയമസഭ സീറ്റാണ്​ ആർ.കെ നഗറിലേത്​. എപ്രിൽ 12നാണ്​ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുക്കുന്നത്​.

ത​െൻറ വിശ്വസ്​തനെ തന്നെ മൽസരിപ്പിച്ച്​ ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമമാണ്​ ശശികല നടത്തുന്നത്​. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​ ശശികലയെ സംബന്ധിച്ച്​ നിർണായകമാണ്​. തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി പന്നീർശെൽവം ഉയർത്തുന്ന ഭീഷണികൾ മറികടക്കണമെങ്കിൽ ശശികല പക്ഷത്തിന്​ തെരഞ്ഞെടുപ്പിൽ ജയിച്ചേ മതിയാകു. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്ന ഉത്തരമാണ്​ ദിനകരൻ നൽകുന്നതെങ്കിലും ഭാവിയിൽ ഇതിനുള്ള സാധ്യത തള്ളികളയാനാവില്ല.