എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്കൂൾ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

06:03 PM 15/3/2017

download (9)

തിരുവനന്തപുരം: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്കൂൾ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഴമുട്ടം സ്കൂളിലെ ജീവനക്കാരായ ദത്ത്, സുനിൽ എന്നിവരാണ് കോവളം പോലീസിന്‍റെ പിടിയിലായത്. സ്കൂൾ ബസിലെ യാത്രയ്ക്കിടയിലാണ് ഇരുവരും കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയത്.

ഒരു മാസം മുൻപാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്. പിന്നാലെ കോവളം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.