മോണ്‍. അലക്‌സ് താരമംഗലം നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാഅന്നയില്‍

07:55 am 17/3/2017

– ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍
Newsimg1_6932628
ലോസ് ആഞ്ചലസ്: ഷിക്കഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ വലിയ നോമ്പുധ്യാനം മാര്‍ച്ച് 31 വെള്ളി, ഏപ്രില്‍ 1,2 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.

സെന്റ് തോമസ് മേജര്‍ സെമിനാരി, വടവാതൂര്‍, കോട്ടയം പ്രൊഫസറും റെക്ടറുമായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള റവ.ഡോ. അലക്‌സ് താരമംഗലം ധ്യാനം നയിക്കുന്നത്. ഇപ്പോള്‍ തലശേരി അതിരൂപതാ വികാരി ജനറാളായി സേവനം ചെയ്യുകയാണ് മോണ്‍സിഞ്ഞോര്‍ അലക്‌സ് താരമംഗലം.

മാര്‍ച്ച് 31-നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9.15 വരേയും, ഏപ്രില്‍ 1,2 (ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരേയുമാണ് ധ്യാനം. കുട്ടികള്‍ക്കായി ഈ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

വലിയ നോമ്പുകാലത്തില്‍ കുടുംബ സമേതം ധ്യാനത്തില്‍ പങ്കുചേര്‍ന്നു ദൈവാനുഗ്രഹം പ്രാപിച്ച് വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാന്‍ വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍ എല്ലാവരേയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

കൈക്കാരന്മാരായ സജോ ജേക്കബ് ചൂരവടി, ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍, ഷൈന്‍ ജോസഫ് മുട്ടപ്പള്ളില്‍ എന്നിവര്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.