ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം

12:44 pm 17/3/2017
download (9)
ന്യൂഡൽഹി: ഗോവ സർക്കാർ രൂപീകരണം സംബന്ധിച്ച്​ രാജ്യസഭയിൽ പ്രതിപക്ഷബഹളം. ഗോവയിൽ സർക്കാറുണ്ടാക്കാൻ ഗവർണർ ബി.ജെ.പിയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി.

കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​സിങ്ങാണ്​ സഭയിൽ പ്രശ്​നം ഉന്നയിച്ചത്​. ഗവർണർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഗവർണറെ ഉപയോഗിച്ച്​ കേന്ദ്രസർക്കാർ കുതിരക്കച്ചവടം നടത്തിയെന്നും ദ്വിഗ്​വിജയ്​ സിങ്​​ ആരോപിച്ചു. എന്നാൽ, സഭക്കുള്ളിലെ അംഗങ്ങൾക്കെതിരെ മാത്രമേ ആരോപണമുന്നയിക്കാൻ പാടൂവെന്നും മറ്റാർക്കെങ്കിലുമെതിരെ ആരോപണമുന്നയിക്കണമെങ്കിൽ പ്രത്യേക നോട്ടീസ്​ നൽകണമെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പി.​ജെ.കുര്യൻ റൂളിങ്ങ്​ നൽകി.

എന്നാൽ ഇക്കാര്യം ഇപ്പോൾതന്നെ ചർച്ച ചെയ്യണമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാംനബി ആസാദ് ആവ​ശ്യപ്പെട്ടു. ഏത്​ വിഷയത്തെ കുറിച്ചും ചർച്ച ചെയ്യാൻ തയാറാണെങ്കിലും കൃത്യമായി നോട്ടീസ്​ നൽകാതെ ചർച്ച അനുവദിക്കില്ലെന്ന്​ പാലർലമെൻററികാര്യ സഹമന്ത്രി മുക്​താർ അബ്ബാസ്​ നഖ്​വി അറിയിച്ചു. തുടർന്ന്​ സഭ മറ്റ്​ നടപടി ക്രമങ്ങളിലേക്ക്​ തിരിഞ്ഞു. ഇതോാടെ മറ്റ്​ നടപടികൾ നിർത്തി​െവച്ച് ​ഗോവ വിഷയം ചർച്ച ​ചെയ്യണമെന്ന്​ ആവശ്യ​പ്പെട്ട്​ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു.