മാലി: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് മാലിദ്വീപ് സന്ദർശനം ഉപേക്ഷിച്ചു. മാലിദ്വീപിൽ പന്നിപ്പനി പടർന്നു പിടിക്കുന്നതുമൂലമാണ് സൗദി രാജാവ് സന്ദർശനം ഉപേക്ഷിച്ചതെന്നു മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിം പറഞ്ഞു. രാജാവിന്റെ പുതിയ സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യ, ജപ്പാൻ, ബ്രൂണൈ, മലേഷ്യ തുടങ്ങി ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തി വരുകയാണ് സൽമാൻ രാജാവ്. പര്യടനത്തിലെ അവസാന രാജ്യമായിരുന്നു മാലിദ്വീപ്.
മാലിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി ആളുകളിൽ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനിമൂലം രണ്ടു പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

