10:47 am 18/3/2017

വാഷിംഗ്ടൺ: എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നും കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടി വരുമെന്നും വെള്ളിയാഴ്ചയാണ് അധികൃതർ അറിയിച്ചത്. എന്നാൽ എത്ര പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനമെന്ന് വ്യക്തമായിട്ടില്ല. 2016ന്റെ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.
താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ എൻജിനിയറിംഗ് സ്റ്റാഫുകളെയും മാനേജർമാരെയും വരെ പിരിച്ചുവിടാനാണ് കമ്പനി നീക്കം.ഏറ്റവുമൊടുവിൽ 500 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 60ദിവസത്തെ നോട്ടീസ് കാലാവധി നൽകിയാണ് ഇവരെ പിരിച്ചുവിടാനുള്ള ഉത്തരവിടുന്നതെന്ന് നേരത്തെ പുറത്താക്കപ്പെട്ട ഒരു ജീവനക്കാരൻ വ്യക്തമാക്കി.
