09:34 am 19/3/2017
സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലാണ് സംഭവം. ശനിയാഴ്ച സൗദി വ്യോമസേന യെമനിലെ നിരവധി പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
യെമനിൽ സൗദി സേനയുടെ ആക്രമണത്തിൽ 10,000 പേർ കൊല്ലപ്പെടുകയും 40,000 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം 12,000 ആളുകൾ കൊല്ലപ്പെട്ടതായി യെമൻ വക്താവ് അറിയിച്ചു.