എറണാകുളത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

09:47 am 29/3/2017

കൊച്ചി: എറണാകുളത്ത് മൂലംമ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. കടമക്കുടി ദ്വീപു നിവാസികളുടെ സ്വപ്‍ന പദ്ധതിയായിരുന്ന മൂലമ്പിള്ളി-പിഴല പാലമാണ് തകർന്നത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ചായകുടിക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാലത്തിലുണ്ടായിരുന്ന ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു.
മൂലമ്പിള്ളി-ചാത്തനാട് റോഡുപദ്ധതിയിലെ ആദ്യ പാലമായിരുന്നു ഇത്. 600 മീറ്റര്‍ നീളമുള്ള പാലത്തിന് 21 സ്പാനുകളാണുള്ളത്. മൂലമ്പിള്ളി കരഭാഗത്തുള്ള പാലത്തിന്റെ നിര്‍മാണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. 2017 ജൂണില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് പാലത്തിന്റെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരുന്നത്.