ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
ബക്കാറിലെ പഞ്ച് ഗാറയിൻ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ വാൻ എതിരെ വരികയായിരുന്ന വാഹനത്തെ ഇടിപ്പിക്കുകയായിരുന്നു. സംഭവശേഷം വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ വേണ്ടിയുള്ള തെരച്ചിൽ പോലീസ് നടത്തുകയാണ്.