അക്ര: ഘാനയിലെ ക്വിന്റാപോ വെള്ളച്ചാട്ടത്തിൽ മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. ശക്തമായ കാറ്റിനെ തുടർന്ന് വൻമരം വെള്ളത്തിലേക്കു കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് നിരവധി സഞ്ചാരികൾ വെള്ളത്തിൽ നീന്തുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

