02:12 pm 20/3/2017
തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു കൃഷ്ണദാസിന്റെ ലീഗൽ അഡ്വൈസർ ചിത്രയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും തൃശൂർ എരുമപ്പെട്ടി പി.കൃഷ്ണദാസിനെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.
നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർ കാമ്പസിലെ ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ ഷഹീർ പരാതി നൽകിയിരുന്നു. ഇതിെൻറ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി മൂന്നിന് ഷഹീറിനെ പാമ്പാടി കാമ്പസിലേക്ക് വിളിപ്പിച്ച് ക്രൂരമായി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഷഹീർ പഴയന്നൂർ പൊലിസിൽ പരാതി നൽകി. ഇതിൽ പൊലിസ് കേസെടുത്തി രുന്നു. ഇൗ കേസിലാണ് കൃഷ്ണദാസിനെ ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജിഷ്ണു പ്രണോയ് മരിച്ച കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെട്ട കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കെയാണ് മറ്റൊരു കേസിൽ കസ്റ്റഡിയിലായത്. ജിഷ്ണു കേസിൽ മറ്റ് നാല് പ്രതികളിൽ ഒരാളെപ്പോലും ഇതുവരെ പിടികൂടാനായിട്ടില്ല. പൊലിസിെൻറ അനാസ്ഥക്കെതിരെ ജിഷ്ണുവിന്റെ കുടുംബം ഈ മാസം 27 മുതൽ ഡി.ജി.പിയുടെ ഓഫീസിനു മുന്നിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

