കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി.

07:49 am 22/3/2017

download (2)

കണ്ണൂർ: ക്രിസ്​തുരാജ ആശുപത്രി അഡ്​മിനിസ്​ട്രേറ്റർ ആൻസി മാത്യു, ശിശുരോഗ വിദഗ്​ധൻ ഡോ.ഹൈദർഅലി, ഗൈക്കോളജിസ്​റ്റ്​ ഡോ.ടെസ്സി ജോസ്​ എന്നിവരാണ്​ കീഴടങ്ങിയത്​. തലശേരി കോടതിയിലെത്തിയാണ്​ ഇവർ കീഴടങ്ങിയത്​. ഇതോടെ കീഴടങ്ങിയവരുടെ എണ്ണം എട്ടായി.

പി​രി​ച്ചു​വി​ട്ട വ​യ​നാ​ട്​ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ ഫാ. ​തോ​മ​സ്​ ജോ​സ​ഫ്​ തേ​ര​കം, അം​ഗ​മാ​യ ഡോ. ​സി​സ്​​റ്റ​ർ ബെ​റ്റി ജോ​സ​ഫ്, വൈ​ത്തി​രി അ​നാ​ഥാ​ല​യം മേ​ധാ​വി സി​സ്​​റ്റ​ർ ഒ​ഫീ​ലി​യ, സഹായി തങ്കമ്മ എ​ന്നി​വ​രാ​ണ്​ നേരത്തെ കീഴടങ്ങിയത്​. ഫാ.റോബിൻ വടക്കുഞ്ചേരി നേരത്തെ പൊലീസ്​ പിടിയിലായിരുന്നു. നേരത്തെ കീഴടങ്ങിയ അഞ്ചുപേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.