ഉത്തരകൊറിയ നടത്തിയ പുതിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന് റിപ്പോർട്ട്.

10:44 am 22/3/2017
download

സീയൂൾ: ദക്ഷിണകൊറിയൻ പ്രതിരോധവകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഉത്തരകൊറിയയുടെ കിഴക്കൻ പ്രവിശ്യയിൽനിന്നായിരുന്നു പരീക്ഷണം. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ദക്ഷിണകൊറിയയും യുഎസും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാൽ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയൻ പ്രതിനിധി വ്യക്തമാക്കി.