അജ്മീർ സ്​ഫോടനം:രണ്ട്​ പ്രതികൾക്ക്​ ജീവപര്യന്തം

01:04 pm 22/3/2017
images (1)
ന്യൂഡൽഹി: അജ്മീർ സ്​ഫോടന കേസിൽ രണ്ട്​ പ്രതികൾക്ക്​ എൻ .ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ്​ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ്​ ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണയ്ക്കിടെ മരിച്ചിരുന്നു.

കേസിലെ പ്രതികളായ സ്വാമി അസീമാന്ദയെയും മറ്റ്​ രണ്ട്​ പേരെയും കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. മൂന്ന്​ പേരെയാണ്​ കേസിൽ കോടതി കുറ്റക്കാരെന്ന്​ കണ്ടെത്തിയത്. 2007 ഒക്​ടോബർ 11ന്​ രാജസ്ഥാനിലെ അജ്​മീർ ദർഗയിൽ സ്​ഫോടനം നടത്തുിയ കേസിലാണ്​വിധി. സ്​ഫോടനത്തിൽ മൂന്ന്​ പേർ മരിക്കുകയും 17 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.