07:10 pm 23/3/2017
കീവ്: യുക്രൈനിലേക്ക് കടന്ന റഷ്യൻ മുൻ എംപി തലസ്ഥാനമായ കീവിലെ ഹോട്ടലിൽ വെടിയേറ്റു മരിച്ചു. ഡെനീസ് വൊറൊനെൻകോവാണ് (45)കൊല്ലപ്പെട്ടത്. കീവ് നഗരമധ്യത്തിലെ ഹോട്ടലായ പ്രീമിയർ പാലസിലാണ് ആക്രമണം നടന്നത്. അക്രമിക്കുനേരെ ഡെനീസിന്റെ അംഗരക്ഷകൻ വെടിയുതിർക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തു. വാടകക്കൊലയാളിയാണ് കൃത്യം നടത്തിയതെന്ന് കരുതുന്നു.
കഴിഞ്ഞ വർഷമാണ് ഡെനീസും ഭാര്യയും ഗായികയുമായ മരിയ മക്സകോവയും മകൾക്കൊപ്പം നാടുവിട്ടത്. ഇവർ യുക്രൈൻ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. വഞ്ചനക്കേസിൽ റഷ്യൻ സെക്യൂരിറ്റി ഏജൻസി വിചാരണ ആരംഭിച്ചതോടെയാണ് ഡെനീസും കുടുംബവും നാടുവിട്ടത്.