ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി മലയാളം സ്കൂള്‍ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു

7:48 am 25/3/2017
Newsimg1_76019062

ഷിക്കാഗോ: 2017 ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ സീറോ മലബാര്‍ കത്തീഡ്രല്‍ മലയാളം സ്കൂളിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തെ ആഘോഷപരിപാടികള്‍ കൊണ്ടാടുന്നു. മാതൃഭാഷയുടെ ആവശ്യകത ഈ രാജ്യത്ത് നഷ്ടപ്പെട്ടുകൂടാ എന്നു മനസ്സിലാക്കി 1992-ല്‍ ബഹുമാനപ്പെട്ട മാത്യു പന്തലാനി അച്ചനും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തുടക്കമിട്ട മലയാളം സ്കൂള്‍ അതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ എല്ലാ നല്ലവരായ മാതാപിതാക്കളേയും കുട്ടികളേയും പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയ് വരകില്‍പറമ്പില്‍, സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ ക്ഷണിക്കുന്നു