08:00 am 26/3/2017
ബെനി(കോംഗോ): ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമതർ 40 പോലീസുകാരെ വധിച്ചു. കോംഗോയിലെ കസയ് പ്രവിശ്യയിലാണ് സംഭവം. കംവിന നസാപു എന്നറിയപ്പെടുന്ന വിമത സംഘമാണ് ആക്രമണം നടത്തിയത്.
തിഷികാപ്പയിൽ നിന്ന് കനംഗയിലേക്ക് പോവുകയായിരുന്ന പോലീസ് സംഘത്തെ വിമതർ ആക്രമിക്കുകയായിരുന്നു. എന്നാൽ പ്രാദേശിക ഭാഷ സംസാരിക്കുന്ന ആറു പോലീസുകാരെ വിമതർ വെറുതെ വിട്ടതായി കസയ് അംസംബ്ലി പ്രസിഡന്‍റ് ഫ്രാൻകോയിസ് കലംബ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ കംവിന നസാപു നേതാവിനെ സുരക്ഷ സേന വധിച്ചതോടെ കസയ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

