ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു.

03:30 0m 26/3/2017

download (4)
കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​ച്ചു. ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. താ​ൻ തെ​റ്റ് ചെ​യ്തി​ട്ടി​ല്ല‌െ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഏ​ത് ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ടും അ​ന്വേ​ഷി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​സ​മ്മ​ത​മ​ല്ല ത​ന്‍റെ രാ​ജി​യെ​ന്നും രാ​ഷ്ട്രീ​യ ധാ​ർ​മ്മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നാ​ണ് ഒ​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും അ​ന്ത​സ് സം​ര​ക്ഷി​ക്കു​മെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​തി​യു​മാ​യെ​ത്തി​യ യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ ലൈം​ഗി​ക​ചു​വ​യു​ള്ള ‌സം​ഭാ​ഷ​ണം ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സ്വ​മേ​ധ​യാ രാ​ജി​വ​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രൻ. നേരത്തെ ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജൻ രാജിവച്ചിരുന്നു.