10:36 am 27/3/2017
ശ്രീനഗർ: മെഹബൂബ മന്ത്രിസഭയിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ മന്ത്രി ഫറൂഖ് അന്ദ്രാബിയുടെ അനന്ത്നാഗിലെ വീടിനുനേർക്കാണ് ആക്രമണമുണ്ടായത്. വെടിവയ്പിനെ തുടർന്ന് രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ആയുധങ്ങൾ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്. ആക്രമണ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.