സിഡ്നി: ഓസ്ട്രേലിയയിൽ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ക്യൂൻസ്‌ലാൻഡ് തീരപ്രദേശത്തെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകി.