മലപ്പുറം: യുഡിഎഫ് മുന്നണിയിൽ കെ.എം മാണിവേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എ. കെ.എം മാണിയെ വേണമോ വേണ്ടയോ എന്ന് യുഡിഎഫ് നേതൃയോഗം തീരുമാനിക്കേണ്ട കാര്യമാണെന്നും അല്ലാതെ ഒന്നോ രണ്ടോ ആളുകളല്ല കാര്യം തീരുമാനിക്കുന്നതെന്നും പി.ടി തോമസ് പറഞ്ഞു.
മലപ്പുറത്ത് പ്രചാരണം നടത്തുന്നതിന് വേണ്ടി മാണി എത്തുന്നത് വ്യക്തിപരമാണ്. മാണി യുഡിഎഫ് വിട്ട സാഹചര്യം കണക്കിലെടുക്കണം. ഇപ്പോള്‍ തിരിച്ചു വരേണ്ട സാഹചര്യമാണോ നിലവിലുള്ളതെന്നും പരിശോധിക്കണം- പി.ടി തോമസ് പറഞ്ഞു.