07:35 am 28/3/2017
ലണ്ടൻ: ലണ്ടൻ പാർലമെന്റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തിയ ഖാലിദ് മസൂദിന് ഐഎസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ്. ഭീകര സംഘടനകളുമായി മസൂദിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ന്യൂ സ്കോട്ട്ലൻഡ് യാർഡ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു പറഞ്ഞു.
82 സെക്കൻഡ് ഭീർഘിച്ച ആക്രമണത്തിൽ അക്രമി ഉൾപ്പെടെ പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 12 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.

